ബന്ധപ്പെടാൻ
ക്ലിനിക് എവിടെയാണ്?
മുറിവ്–ലിംഫെഡിമ ക്ലിനിക്Dr. Govindan's Hospital
Convent Rd, Rishimangalam, Vanchiyoor, Thiruvananthapuram, Keralam 695035
വഴി കാണാൻ (ഗൂഗിൾ മാപ്പ്)
ഹോസ്പിറ്റലിൽ എത്തിയാൽ, റിസപ്ഷനിൽ മുറിവ്–ലിംഫെഡിമ ക്ലിനിക് (Wound and Lymphedema Clinic) എവിടെയാണെന്ന് ചോദിക്കുക.
എപ്പോൾ ഡോക്ടറെ കാണാം?
- ബുധൻ 5 pm – 6 pm
- ശനി 10:30 am – 11:30 am
അപ്പോയിന്റ്മെന്റ് എടുക്കാൻ ദയവായി വിളിക്കുക.
എങ്ങനെ ബുക്ക് ചെയ്യാം?
86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് മെസേജ് അയയ്ക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അനിദേവ് മറുപടി നൽകും.
woundclinic@amicusclinic.in എന്ന വിലാസത്തിൽ ഇമെയിലും അയയ്ക്കാം.
മറ്റൊരു ഡോക്ടറുടെ കത്ത് (റഫറൽ ലെറ്റർ) ആവശ്യമില്ല. ഉണ്ടെങ്കിൽ, ദയവായി കൊണ്ടുവരിക.
ഈ നമ്പർ അത്യാവശ്യ സാഹചര്യങ്ങൾക്കുള്ളതാണോ?
അല്ല. ഈ നമ്പർ അപ്പോയിന്റ്മെന്റുകൾക്കും സംശയങ്ങൾക്കും വേണ്ടിയുള്ളതാണ്.
അത്യാവശ്യ സാഹചര്യത്തിൽ, ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോകുക, അല്ലെങ്കിൽ ആംബുലൻസിനായി 108-ൽ വിളിക്കുക. 112-ലും വിളിക്കാം.
മുറിവിന്റെ ഫോട്ടോ അയയ്ക്കാമോ?
അയയ്ക്കാം. നിങ്ങൾ വരുന്നതിനു മുൻപ് പ്രശ്നം മനസ്സിലാക്കാൻ സഹായിക്കുമെങ്കിൽ, 86060 29762 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.
- മുറിവിന്റെ മാത്രം ഫോട്ടോ അയയ്ക്കുക. മുഖം ഫോട്ടോയിൽ വരരുത്.
- പകൽവെളിച്ചത്തിൽ, കുറച്ച് അകലെ നിന്ന്, ആ ഭാഗം മുഴുവൻ കാണുന്ന രീതിയിൽ എടുക്കുക.
- ഫോട്ടോയോടൊപ്പം രോഗിയുടെ പേരും വയസ്സും എഴുതുക.
- ഫോട്ടോ പരിശോധനയ്ക്ക് പകരമാവില്ല. സാധാരണ ഡോക്ടറെ നേരിട്ട് വന്നു കാണാൻ ഞങ്ങൾ ആവശ്യപ്പെടും.
- പ്രശ്നം വേഗത്തിൽ കൂടിവരുന്നുണ്ടെങ്കിൽ, മറുപടിക്കായി കാത്തിരിക്കരുത്. മുകളിൽ പറഞ്ഞ അത്യാവശ്യ നിർദ്ദേശങ്ങൾ നോക്കുക.
ആദ്യത്തെ തവണ വരുമ്പോൾ എന്തൊക്കെ കൊണ്ടുവരണം?
- മുൻപത്തെ ചികിത്സാ രേഖകളും ഡിസ്ചാർജ് സമ്മറികളും
- ടെസ്റ്റ് റിപ്പോർട്ടുകളും സ്കാനുകളും
- കഴിക്കുന്ന എല്ലാ മരുന്നുകളും, അല്ലെങ്കിൽ അവയുടെ ലിസ്റ്റ്
- പ്രമേഹമുണ്ടെങ്കിൽ, അടുത്ത കാലത്തെ ഷുഗർ റീഡിംഗുകൾ
- ഇൻഷുറൻസ് ഉണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ
ആദ്യം ഡോക്ടറോട് ഫോണിൽ സംസാരിക്കാമോ?
പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ വിളിക്കാം. പക്ഷേ ഡോക്ടർക്ക് ശരിയായി പരിശോധിക്കാൻ കഴിയുന്നതുകൊണ്ട്, ആദ്യത്തെ കൺസൾട്ടേഷൻ നേരിട്ട് വന്നു കാണുന്നതാണ് നല്ലത്.
എന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമോ?
സൂക്ഷിക്കും. നിങ്ങളുടെ ചികിത്സാ വിവരങ്ങളും ഫോട്ടോകളും നിങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
സംശയങ്ങളുണ്ടോ? വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക
ബുക്ക് ചെയ്യാൻ 86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അനിദേവ് മറുപടി നൽകും.